KeralaLatest

കൂടുതല്‍ ചൂടുള്ള നഗരം കോട്ടയം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടുകയാണ്. എന്നാല്‍ രാജ്യത്തെ തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു നഗരമാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോട്ടയം ആണ് ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ഇവിടെ ചൂട് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷം ഇത് 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. അതിനു മുന്‍പ് വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്ഷമായാണ് ഈ പ്രതിസന്ധി നിലനില്‍ക്കുന്നത്.
ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത് ആന്ധ്രായിലെ നന്ദ്യാല്‍ ആണ് (37.2). അഹമ്മദ്നഗര്‍ (37.2), ഭദ്രാചലം (36. 8), കര്‍ണൂല്‍ (36.6) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. കോട്ടയത്ത് ആറുവര്‍ഷം മുമ്ബ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഇത്ര ചൂട് മുന്‍പ് വന്നിട്ടില്ല. 1999ലും 2018ലും 37.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് വന്നിരുന്നു. ആഴ്ചകള്‍ പിന്നിടുന്നതോടെ കോട്ടയത്തെ ചൂട് റെക്കോര്‍ഡ് ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Articles

Back to top button