IndiaLatest

ലഹരിപാര്‍ട്ടി: ശ്രേയസ് നായര്‍ അറസ്റ്റില്‍

“Manju”

 

മുംബൈ: ആഢംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ആര്യന്‍ ഖാന് ഉള്‍പ്പെടെ മയക്കുമരുന്ന് എത്തിച്ച ശ്രേയസ് നായര്‍ അറസ്റ്റില്‍. ഗുര്‍ഗാവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 25 ഓളം പേര്‍ക്ക് ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഇയാള്‍ ക്രിപ്‌റ്റോകറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആര്യനും അര്‍ബാസിനും ശ്രേയസ് അയ്യരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇവര്‍ മൂവരും ഒരുമ്മിച്ച്‌ മറ്റ് ചില പാര്‍ട്ടികളിലും പങ്കെടുത്തതിന്റെ ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button