InternationalLatest

റഷ്യ വാക്വം ബോംബ് ഉപയോഗിക്കുകയാണെന്ന് യുക്രൈന്‍

“Manju”

റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചിരിക്കുകയാണ് യുക്രൈന്‍. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് യുക്രൈന്‍ ആരോണം. അറിയം വാക്വം ബോംബിനെക്കുറിച്ചു.
വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും. ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.
എല്ലാ ബോംബുകളുടെയും പിതാവ് എന്നും ഈ ബോംബുകളെ വിശേഷിപ്പിക്കാറുണ്ട്. 1960കളില്‍ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെര്‍മൊബാറിക് ബോംബുകള്‍ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെര്‍മോബാറിക് ബോംബുകള്‍ ഉപയോഗിച്ചിരുന്നു

Related Articles

Back to top button