KeralaKozhikodeLatest

ജനതാദൾ (എസ്) കേളപ്പജിയെ അനുസ്മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, സോഷ്യലിസ്റ്റും, പത്രാധിപരുമായിരുന്ന കേരള ഗാന്ധി കേളപ്പജിയുടെ 49 – മത് ചരമദിനത്തിൽ ജനതാദൾ (എസ്) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ഓൺലൈൻ അനുസ്മരണം നടത്തി.അയിത്തോച്ചാടനത്തിനും, ഹരിജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിത അന്ത്യം വരെ പോരാടിയ കേളപ്പജിയെപ്പോലെയുള്ള നേതാക്കൾ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഉത്തർപ്രദേശിലെ ഹാഥ്റസ് സംഭവങ്ങൾ ഉണ്ടാവില്ല എന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി
പി. പി.മുകുന്ദൻ അഭിപ്രായപ്പെട്ടു.പി.പി.രാജൻ അധ്യക്ഷത വഹിച്ചു.യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് എൻ.ടി. കെ. നിധിൻ, സുധീഷ് തിരുവള്ളൂർ, കെ.കെ.രവീന്ദ്രൻ, സുരേഷ് ചെരണ്ടത്തൂർ ,ഫൈസൽവള്ള്യാട്, ടി.കെ.വത്സ കുമാർ, കെ.എം.പ്രകാശ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button