InternationalLatest

എസ് 400 ഉടന്‍ ഇന്ത്യയിലെത്തും

“Manju”

മോസ്‌കോ : അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ഉടന്‍ എത്തിക്കുമെന്ന് റഷ്യന്‍ കമ്പനി അല്‍മാസ് ആന്റേ അറിയിച്ചു. 2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യന്‍ ഡോളര്‍(40,000 കോടി രൂപ) എസ് 400 ഭൂതല മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. കരാര്‍ അനുസരിച്ച്‌ 2021 അവസാനത്തോടെ ഭൂതല മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ഇന്ത്യയിലേക്ക് എത്തിക്കാനാവുമെന്ന് കമ്പനി ഡെപ്യൂട്ടി സിഇഒ വ്യാചെസ്ലാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ സൈനികര്‍ക്ക് എസ് 400 കൈകാര്യം ചെയ്യുന്നതിനുളള പരിശീലനം പൂര്‍ത്തിയായതായും അദേഹം അറിയിച്ചു. അടുത്ത സംഘത്തിലുളള ശാസ്ത്രജ്ഞരുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുളള ശേഷി ഇന്ത്യന്‍ സൈന്യം നേടി കഴിഞ്ഞു. ഇവര്‍ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ സന്തുഷ്ടരാണെന്നും കമ്പനി ഡപ്യൂട്ടി സിഇഒ പറഞ്ഞു.

Related Articles

Back to top button