LatestThiruvananthapuram

വൈദ്യുതി ഭവന്‍ വളയല്‍ സമരം ആരംഭിച്ചു

“Manju”

തിരുവനന്തപുരം ; കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ സമരം ആരംഭിച്ചു. സമരക്കാരെ പൊലീസ് വൈദ്യുതി ഭവന് മുന്നില്‍ തടഞ്ഞു. ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് വളയല്‍ സമരം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

അതിനിടെ, അംഗീകൃത ട്രെയ്ഡ് യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും.
കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിന്റെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ ഈ മാസം പതിനൊന്നിന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം സമരമാണ് കൂടുതല്‍ ശക്തിപ്പെടുത്തിയത്.

സമരത്തിന്റെ അടുത്ത ഘട്ടമായ വൈദ്യുതി ഭവന്‍ വളഞ്ഞ ജീവനക്കാരെ പൊലീസ് കവാടത്തില്‍ തടഞ്ഞു. ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്ബുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് വളയല്‍ സമരം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഏതു സ്ഥാപനവും നന്നായി നടത്താന്‍ മേധാവി മാത്രം വിചാരിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഭവന്‍ വളയുന്ന സമരത്തെ നിരോധിച്ച ചെയര്‍മാന്‍ ബി. അശോകന്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതെസമയം സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് KSEB ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. ജീവനക്കാരുടെ സമരം ശക്തിപ്പെടുന്ന സാരിചര്യത്തിലാണ് വകുപ്പ്മന്ത്രി വിഷയത്തില്‍ ഇടപെട്ട് സമവായ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി അംഗീകൃത ട്രെയ്ഡ് യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് തടയുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Related Articles

Back to top button