InternationalLatest

ഹോം ഡെലിവറിക്കാര്‍ക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

“Manju”

മനാമ: ഭക്ഷണ സാധനങ്ങള്‍ ബൈക്കില്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നവര്‍ക്ക് ട്രാഫിക് വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പൊതു നിരത്തുകളിലെ സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങള്‍ പാലിക്കാനും അതുവഴി അപകടങ്ങള്‍ കുറക്കാനുമാണ് ലക്ഷ്യമിടുന്നത്.ഹോം ഡെലിവറി മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ വരുന്നതും ബൈക്ക് ഡെലിവറി സമ്പ്രദായം മിക്കവാറും സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും കാരണം നിരത്തുകളില്‍ മുമ്ബത്തേക്കാളേറെ ബൈക്കുകള്‍ കാണപ്പെടുന്നുണ്ട്. അമിത വേഗം, പ്രവേശന വിലക്കുള്ള റോഡിലൂടെയുള്ള ബൈക്കോടിക്കല്‍ തുടങ്ങിയവ അപകടത്തിന് കാരണമാകുമെന്ന് ബോധവത്കരണ പരിപാടിയില്‍ ചൂണ്ടിക്കാട്ടി.സ്മാര്‍ട്ട് കാമറ വഴി നിയമ ലംഘനങ്ങള്‍ ഒപ്പിയെടുക്കുമെന്നും അതിനാല്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്തു.

Related Articles

Back to top button