IndiaKeralaLatest

കൊറോണ: തലസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം അതിസങ്കീര്‍ണമായി തുടരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം അതിതീവ്രമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 540 പേരില്‍ 519 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍ക്കും വീട്ടില്‍ നിരീക്ഷണത്തിലിരുന്ന ഏഴു പേര്‍ക്കും വിദേശത്തു നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ 70 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 224 പേരുടെ പരിശോധനാഫലമാണ് ഇന്നലെ നെഗറ്റീവായത്. ജില്ലയില്‍ 4621 പേര്‍ ചികിത്സയില്‍ ഉണ്ട്.

ജില്ലയില്‍ രണ്ടു മരണങ്ങളാണ് ഇന്നലെ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), ആഗസ്റ്റ് 15ന് മരിച്ച ആര്യനാട് സ്വദേശിനി മീനാക്ഷി (86) എന്നിവരുടെ പരിശോധനാഫലത്തില്‍ കൊറോണബാധ എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

ഇന്നലെ ജില്ലയില്‍ പുതുതായി 1,797 പേര്‍ രോഗനിരീക്ഷണത്തിലായി. 1,068 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,977 പേര്‍ വീടുകളിലും 715 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 425 പേരെ പ്രവേശിപ്പിച്ചു. 421 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആശുപത്രികളില്‍ 2,816 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 694 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 731 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ആകെ 23,508 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Related Articles

Back to top button