IndiaKeralaLatest

പച്ചക്കറി വില കുതിക്കുന്നു; ഉള്ളിവില ഇനിയും കൂടുമെന്ന് സൂചന

“Manju”

സിന്ധുമോൾ. ആർ

പുനലൂര്‍: വിപണിയില്‍ പച്ചക്കറിവില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് 115 മുതല്‍ 122 രൂപ വരെയായിരുന്നു ഇന്നലെ വില. എന്നാല്‍ 100 രൂപയ്ക്ക് വില്പനയുണ്ടായിരുന്ന സവാള 10 രൂപ കുറഞ്ഞ് കിലോ 90 രൂപയായി. സവാളയില്‍ ഏറെ ഗുണമേന്മ കുറഞ്ഞ പന്താടന്‍ ഉള്ളി വിപണിയില്‍ എത്തി തുടങ്ങിയതോടെയാണ് സവാളവിലയില്‍ നേരിയ കുറവ് ഉണ്ടായത്. എന്നാല്‍ തമിഴ്നാട്ടില്‍ മഴ ശക്തമായി തുടര്‍ന്നാല്‍ ഉള്ളിവില ഇനിയുമേറും. തമിഴ്നാട്ടിലെ സുന്ദരപണ്ടാണ്ഡ്യപുരത്തെ ഉള്ളി കൃഷിയിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളം കയറിയതാണ് പെട്ടെന്നുണ്ടായ വില വര്‍ദ്ധനവിന് കാരണം.

ക്യാരറ്റ്-90 രൂപ, കാബേജ്-60, തേങ്ങ കിലോ-50 രൂപ, നാടന്‍ ഇഞ്ചി- 150 മുതല്‍ 160 രൂപ വരെ, തക്കാളി- 50 രൂപ എന്നിങ്ങനെയാണ് വിപണിയിലെ വിളവിവരക്കണക്ക്. പച്ചക്കറിക്ക് പുറമെ പലചരക്ക് സാധനങ്ങള്‍ക്കും വിലയേറുകയാണ്.

Related Articles

Back to top button