KeralaLatestWayanad

നവവധുവിന് കോവിഡ് :വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റൈനിൽ

“Manju”

മാനന്തവാടി • എള്ളുമന്ദം കാക്കഞ്ചേരിയിൽ നവവധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എടവക പഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി. എള്ളുമന്ദം–കാക്കഞ്ചേരി റോഡ് അടക്കം പൊലീസ് അടച്ചു. വിവാഹത്തിൽ പങ്കെടുത്തവരോടെല്ലാം ഹോം ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിരിക്കയാണ്.

ക്വാറന്റീൻ ലംഘിച്ചതിന് എള്ളുമന്ദം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മാനന്തവാടിയിലെ പള്ളിയിൽ വച്ച് വിവാഹം നടന്നത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ വധു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button