IndiaLatest

മണിപ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

“Manju”

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ രണ്ടു വ്യത്യസ്ത ആക്രമ സംഭവങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.തൗബല്‍, സേനാപതി ജില്ലകളിലാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അവസാനഘട്ട വോട്ടെടുപ്പില്‍ രാവിലെ 11 വരെ 28.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആറു ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളില്‍ 92 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 12 പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. പോളിങ് സമയത്തും ശേഷവും വോട്ടുയന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ വന്നതാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കാരണം. 38 നിയമസഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 78.03 ശതമാനമായിരുന്നു പോളിങ്.

Related Articles

Back to top button