LatestThiruvananthapuram

കേരളപ്പിറവി ദിനത്തില്‍ ജനനി കരുണശ്രീ ജ്ഞാന തപസ്വിനിക്ക് ആദരവ്

“Manju”

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ പിരപ്പന്‍കോട് കാവിയാട്ട് കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നടന്ന ചടങ്ങില്‍ രണ്ടാം വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥിനിയും ശാന്തിഗിരി ഗുരുധര്‍മ്മപ്രകാശസഭ അംഗവുമായ ജനനി കരുണശ്രീ ജ്ഞാന തപസ്വിനിക്ക് ആദരവ്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ദീപ്തി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകതിലകം അവാര്‍ഡ് ജേതാവ് ഷൈല ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷൈല ബഷീറിനെയും ജനനി കരുണശ്രീ ജ്ഞാന തപസ്വിനിയെയും വേദിയില്‍ ആദരിച്ചു. അദ്ധ്യാപക പ്രതിനിധി എം. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥി പ്രതിനിധികളായ എബിന്‍ സ്വാഗതവും മിഥുന്‍ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിനു ശേഷം വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Related Articles

Back to top button