IndiaLatest

ഓര്‍ട്ടിസിന് പുറമെ മറ്റൊരു താരം കൂടി ചൈനയിലേക്ക്

“Manju”

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ സൂപ്പര്‍താരം ജോര്‍ജ് ഓര്‍ട്ടിസ് ക്ലബ് വിട്ടുകഴിഞ്ഞു. ചൈനീസ് രണ്ടാം ഡിവിഷന്‍ ക്ലബ് സിഷുവാന്‍ ജിയുനിയുവിലേക്കാണ് സ്പാനിഷ് താരമായ ഓര്‍ട്ടിസിന്റെ കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഐഎസ്‌എല്ലിലെ സ്റ്റാര്‍ പരിശീലകനായിരുന്ന സെര്‍ജിയോ ലൊബേറയാണിപ്പോള്‍ സിഷുവാന്റെ പരിശീലകന്‍.അതേസമയം ഓര്‍ട്ടിസിന് പുറമെ മറ്റൊരു ഐഎസ്‌എല്‍ സൂപ്പര്‍ താരം കൂടി ചൈനയിലേക്ക് കൂടുമാറുകയാണെന്നാണ് സൂചന. പ്രശസ്ത ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓര്‍ട്ടിസിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു സൂപ്പര്‍താരം കൂടി ചൈനീസ് ക്ലബുമായി കരാറില്‍ ധാരണയായെന്നാണ് മാര്‍ക്കസ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ താരം ആരെന്ന കാര്യം മാര്‍ക്കസ് വെളിപ്പെടുത്തിയില്ല.

അതേസമയം തന്നെ എടികെ മോഹന്‍ ബ​ഗാന്റെ സൂപ്പര്‍താരം ഹ്യൂ​ഗോ ബോമോയാണിതെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കുറിയാണ് റെക്കോര്‍ഡ് തുക മുടക്കി ബ​ഗാന്‍ ബോമോയെ മുംബൈ സിറ്റിയില്‍ നിന്ന് റാഞ്ചിയത്. താരത്തിന് ക്ലബുമായി കരാര്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ ബോമോയും ടീമുമായി ചില പ്രശ്നങ്ങളുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

Related Articles

Back to top button