KeralaLatest

വനിതകളെ സഹായിക്കാന്‍ ഷീ കണക്‌ട്

“Manju”

കോഴിക്കോട് ; വനിത സംരംഭകരെ അവരുടെ ബിസിനസില്‍ സഹായിക്കാനായി ഷീ കണക്‌ട്‘. ഭക്ഷണം തയാറാക്കലോ, ചെടികള്‍ വില്‍പനയോ, കൗണ്‍സലിങ്ങോ, ഐടി ബിസിനസോ എന്തായാലും സഹായിക്കാന്‍ ഷീ കണക്‌ട് റെഡിയാണ്. വനിതകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ഷീ കണക്‌ട് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനുമുള്ള സഹായമാണ് ഈ വേദി. ഇടനിലക്കാരുടെ ചൂഷണമില്ലാതെ സ്വന്തം ഉത്പന്നങ്ങള്‍ യഥാര്‍ഥ ആവശ്യക്കാരിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.

കൊടുവള്ളിക്കാരിയായ അധ്യാപിക നസ്റിന്‍ ഹമീദും പാലാഴിയിലെ ഡോ.ആസ്യ നസീമുമാണ് ഷീ കണക്ടിന്റെ സ്ഥാപകര്‍. 3 മാസം മുന്‍പാണ് ഈ കൂട്ടായ്മ തുടങ്ങിയത്. ഇന്‍സ്റ്റാഗ്രം പേജിലൂടെയാണ് ഈ കൂട്ടായ്മ രൂപം കൊണ്ട കൂട്ടായ്മയില്‍ നിലവില്‍ 1500 സ്ത്രീകളുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം പല തരത്തിലുള്ള സേവനങ്ങളും ഈ കൂട്ടായ്മയിലൂടെ ലഭിക്കും. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ആവശ്യമാണെങ്കിലും ഒരു ബ്യൂട്ടീഷ്യന്റെ സേവനം വേണമെങ്കിലും ഈ ഗ്രൂപ്പിലൂടെ എളുപ്പം ലഭ്യമാകും.

Related Articles

Back to top button