KeralaLatest

കനാലിലേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

“Manju”

കണ്ണൂര്‍: കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കനാലിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
കണ്ണൂര്‍ കൊളച്ചേരിയിലാണ് അപകടമുണ്ടായത്. കൊളച്ചേരി കാവുംചാല്‍ സ്വദേശിയായ സി.ഒ ഭാസ്‌കരനാണ് മരിച്ചത്.
കടയിലേക്കുള്ള സാധനങ്ങളുമായി വരുന്ന വഴി കനാലിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരത്തിന് ശേഷം അതുവഴി നടന്നുവന്ന കുട്ടികളാണ് കനാലില്‍ സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ചു. പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button