IndiaLatest

എ.എം. ആരിഫ് എം.പി. ന്യൂഡല്‍ഹി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”
എ.എം. ആരിഫ് എം.പി.യ്ക്ക് ആശ്രമത്തിന്റെ ആദരം

ന്യൂഡല്‍ഹി : ആലപ്പുഴയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എ.എം. ആരിഫ് ഇന്ന് (6-12-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് സന്ദര്‍ശിച്ചു. പത്നി കെ. ഷഹനാസ് ബീഗത്തോടൊപ്പം എത്തിയ എം.പി.യെ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, ബ്രഹ്മചാരിമാരായ ജീവരാജ്, എസ്.വനന്ദൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തിയ എം.പി. ആശ്രമം പ്രാര്‍ത്ഥനാലയം, ധ്യാനമഠം, യോഗ ഹാള്‍, ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ആശ്രമം പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മസ്ഥലമായ ആലപ്പുഴ ചന്ദിരൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന എ.എം. ആരിഫ് ആശ്രമത്തിന്റെ എല്ലാ ജീവകാരുണ്യ ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിത്വമാണ്. എം.പി.യെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ആശ്രമം കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസര്‍ സബിര്‍ തിരുമല, പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ മനുനായര്‍, സ്ട്രാറ്റജിക് മാനേജ് മെന്റ് സീനിയര്‍ മാനേജര്‍ ധീരജ് കെ.എം., മറ്റ് സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button