KeralaLatest

കേരളത്തിനുള്ള വാക്‌സിന്‍ കൃത്യമായി നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

കൊച്ചി: കേരളത്തിനുള്ള വാക്സിന്‍ വിഹിതം കൃത്യമായി നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വിശദമാക്കി.വാക്സീന്‍ വിതരണത്തില്‍ ഒരു കര്‍മപദ്ധതി വേണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പരമാവധി ചെയ്യുന്നതായി കോടതിക്ക് അറിയാമെന്നും ഹൈക്കോടതി. കേരളത്തിലെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് സംബന്ധിച്ച്‌ പരാതി പരിഗണിക്കുകയായിരുന്ന ഹൈക്കോടതി. ആവശ്യപ്പെട്ട ഡോസുകള്‍ എപ്പോള്‍ ലഭിക്കുമെന്നും അറിയിക്കണമെന്നും കോടതി കേന്ദ്രത്തെ അറിയിച്ചു.

വാക്സീനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം കൊവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. വാക്‌വിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസും വാക്സിനേഷന്‍ കേന്ദ്രങ്ങളും യോജിച്ച്‌ പ്രവര്‍ത്തിക്കണം. വാക്സിനേഷന്‍ സെന്ററുകളില്‍ ആവശ്യമായ എല്ലാ സൌകര്യവും പൊലീസ് നല്‍കണം. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം എല്ലാ സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയക്കണം. ആശങ്കയും പരക്കം പാച്ചിലും സ്ഥിതി മോശമാക്കുമെന്ന് ജനങ്ങള്‍ മനസിലാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വാക്സീന്‍ കേന്ദ്രങ്ങളില്‍ പലയിടത്തും വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലും ഇന്ന് വലിയ തിരക്ക് ഉണ്ടായി.

Related Articles

Back to top button