IndiaKeralaLatest

ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ഒഴിവാക്കി ട്വി‌റ്റര്‍

“Manju”

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ഒഴിവാക്കി ട്വി‌റ്റര്‍. അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ട്വി‌റ്റര്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ബ്ളൂ ടിക്ക്. ഇതുവഴി ട്വി‌റ്റര്‍ ഉപയോഗിക്കുന്ന ഒരാള്‍ നേരിട്ട് വ്യക്തിയുമായി സംസാരിക്കാനും ആധികാരികത ഉറപ്പാക്കാനും കഴിയും.
എന്നാല്‍ ആറ് മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാത്തതിനാലാണ് ബ്ളൂ ടിക്ക് എടുത്തുകളഞ്ഞതെന്നാണ് ട്വി‌റ്റര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌തിട്ടില്ല. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാ‌റ്റിയാലോ, പദവിയില്‍ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്ളൂ ടിക്ക് സ്വമേധയാ നീക്കാന്‍ ട്വി‌റ്ററിന് അവകാശമുണ്ട്.
സര്‍ക്കാര്‍ പദവിയിലുള‌ളവര്‍, സര്‍ക്കാരിന്റെ കമ്പനികള്‍, ബ്രാന്റുകള്‍, സ്വകാര്യ സംഘടനകള്‍, മാദ്ധ്യമ സ്ഥാപനങ്ങള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, സിനിമ,സ്‌പോര്‍‌ട്‌സ്, ആക്‌ടി‌വിസ്‌റ്റുകള്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സമൂഹത്തിലെ മ‌റ്റ് പ്രധാന വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കാണ് ട്വി‌റ്റര്‍ ബ്ളൂ ടിക്ക് നല്‍കുന്നത്. ഇവരുടെ പ്രൊഫൈല്‍ വെരിഫൈ ചെയ്‌തതാണെന്നും തെളിയിക്കാനാണിത്.വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്യാനിടയായ സംഭവത്തില്‍ ഐടി മന്ത്രാലയം ട്വി‌റ്ററിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Back to top button