LatestThiruvananthapuram

സ്നേഹപുരം യൂണിറ്റ് പൊതുയോഗം നടന്നു.

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിർദിനം 23 ആഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ഏരിയ റൂറൽ പരിധിയിൽ വരുന്ന യൂണിറ്റുകളുടെ മീറ്റിംഗ് ഇന്നുമുതൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായിസ്നേഹപുരം യൂണിറ്റ് മീറ്റിംഗ് അജിത്ത് കുമാറിന്റെ ഗുരുദാനം ഭവനത്തിൽ വച്ച് നടന്നു. സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആദരണീയ ജനനി പ്രമീള ജ്ഞാന തപസ്വിനി സംഘടനാപ്രവർത്തന വിശദീകരണം നടത്തി. ആമുഖപ്രഭാഷണം പ്രമോദ് എംപിയും, രാജീവ് എസ്, സജീവൻ ഇ, ശാന്തി പ്രിയൻ പി ആർ, നൻമപ്രിയ ആർ എസ് എന്നിവർ ആശംസകൾ അറിയിച്ചു. അമ്പിളി ശ്രീരാഗ് ഗുരുവാണിയും കിഷോർകുമാർ ടി കെ സ്വാഗതവും രജനി സന്തോഷ് എസ് കൃതജ്ഞതയും അറിയിച്ചു. ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗുരുകാന്തി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചതിന്റെ 23-ാം മത് വാര്‍ഷികമാണ് 2022 മെയ് 6 ന് നടക്കുന്നത്. ഇതിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളാണ് നടന്നുവരുന്നത്.

Related Articles

Back to top button