InternationalLatest

സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായി ഖത്തര്‍

“Manju”

ദോഹ: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി മോസ്കോയില്‍. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

നയതന്ത്രചര്‍ച്ചകളിലൂടെ യുക്രെയ്ന്‍ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു.യുക്രെയ്നിലെ സിവിലിയന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കണം. അതിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. യു.എന്‍ ചാര്‍ട്ടറും രാജ്യാന്തര നിയമങ്ങളും പാലിച്ച്‌ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഖത്തറിന്റെ നിലപാടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈനിക ഇടപെടലും അക്രമവും ബലപ്രയോഗവും പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും ഇടപെടുന്ന നപടികളെ നിരസിക്കുകയും അപലപിക്കുന്നതായും കൂടിക്കാഴ്ചയില്‍ ഖത്തര്‍ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button