IndiaLatest

‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പാടില്ല’

“Manju”

ഡല്‍ഹി ; കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍-കൊവിഡ് പ്രോട്ടോകോള്‍ എന്നീ 5 കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷന്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്‌, ശേഷിക്കുന്നവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. INSACOG നെറ്റ്‌വര്‍ക്കിലേക്ക് മതിയായ സാമ്പിളുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്ററുകള്‍ കൃത്യമായി നിരീക്ഷണമെന്നും കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button