IndiaLatest

പാസില്ലാതെ അതിര്‍ത്തി കടന്നെത്തി; തമിഴ്നാട് സ്വദേശികളെ വാണിയംകുളത്ത് നിരീക്ഷണത്തിലാക്കി

“Manju”

സിന്ധുമോള്‍ ആര്‍

ഒറ്റപ്പാലം: പാസില്ലാതെ അതിര്‍ത്തി കടന്നെത്തിയ തമിഴ്നാട് സ്വദേശികളെ നിരീക്ഷണത്തിലാക്കി. തമിഴ്നാട് കടലൂര്‍ സ്വദേശികളായ രണ്ട് പേരെയും, പാസുണ്ടായിരുന്ന ഒരാളെയുമാണ് നിരീക്ഷണത്തിലാക്കിയത്.
ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപത്തുനിന്നാണ് ഇവരെ കണ്ടത്തിയത്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഒറ്റപ്പാലത്ത് കക്കൂസ് ടാങ്കുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്ത് വന്നിരുന്നവരാണ്. കുറച്ചുകാലം സ്ഥലത്തില്ലാതിരുന്ന ഇവരെ വീണ്ടും കണ്ടതോടെ നാട്ടുകാര്‍ പോലീസിനും ആരോഗ്യവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

പരിശോധിച്ചപ്പോഴാണ് ഒരാള്‍ക്കൊഴികെ മറ്റ് രണ്ടുപേര്‍ക്കും പാസില്ലെന്ന് വ്യക്തമായത്. ആശുപത്രിയില്‍ നിന്ന് കൊറോണ പരിശോധനക്കായി സ്രവം ശേഖരിച്ച ശേഷം വാണിയംകുളത്ത് ഇവര്‍ വാടകക്ക് താമസിക്കുന്നിടത്താണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

Related Articles

Back to top button