ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് മാര്‍ച്ച് 28 മുതല്‍
ഷാര്‍ജ: ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് മാര്‍ച്ച് 28 മുതല്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതോടെ ഈ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയര്‍ ഇന്ത്യ വീണ്ടും എത്തുന്നത്.
എല്ലാദിവസവും രാത്രി ഒന്നിന് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടു നിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാര്‍ജയില്‍ എത്തും. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് 430 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്കണോമി ക്ലാസില്‍ 40 കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 45 കിലോ ബാഗേജും കൊണ്ടുപോകാം.