InternationalLatest

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദെരാബാദും തമ്മില്‍

“Manju”

ശ്രീജ.എസ്

ദുബായ് : ഐപിഎല്ലിലെ 14 മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദെരാബാദും തമ്മില്‍. ദുബായ് ഇന്റര്‍നാഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 07:30തിനാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. രണ്ടു ടീമുകളും നാലാം മത്സരത്തിന്നാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും കളിച്ച ഇരു കൂട്ടരും ഒന്നില്‍ മാത്രമാണ് ജയിച്ചത്. ബാക്കി രണ്ടും പരാജയമായിരുന്നു.

ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരെ തോല്‍പ്പിച്ച ചെന്നൈക്ക് പിന്നീടുള്ള മത്സരങ്ങളിലൊന്നും വിജയത്തിലെത്താന്‍ സാധിച്ചില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സണ്‍റൈസേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. പോയിന്റ് പട്ടികയില്‍ ചെന്നൈ എട്ടും , സണ്‍റൈസേഴ്‌സ് ഏഴും സ്ഥാനത്താണുള്ളത്. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 48 റണ്‍സിന് വിജയച്ചിരുന്നു.

Related Articles

Back to top button