InternationalLatest

യു എന്‍ വോട്ടെടുപ്പ് റഷ്യ റദ്ദാക്കി

“Manju”

യുക്രൈനിലെ ‘മാനുഷിക’ പ്രമേയ വോടെടുപ്പ് വെള്ളിയാഴ്ച സുരക്ഷാ കൗണ്‍സിലില്‍ നടക്കേണ്ടതായിരുന്നു. ഏറ്റവും അടുത്ത സഖ്യകക്ഷികളുടെ പിന്തുണയില്ലാത്തതിനാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന വോടെടുപ്പ് റഷ്യ റദ്ദാക്കിയതായി നയതന്ത്രജ്ഞര്‍ പറയുന്നു.

ചൈനയുടെയും ഇന്‍ഡ്യയുടെയും പിന്തുണ നേടുന്നതില്‍ റഷ്യ പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കില്ലായിരുന്നെന്ന് അംബാസഡറെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട് ചെയ്തു. പ്രമേയത്തിന്റെ കരട് പതിപ്പില്‍ യുക്രൈന് സഹായവും സിവിലിയന്‍ സംരക്ഷണവും ആവശ്യപ്പെടുന്നു, എന്നാല്‍ റഷ്യയുടെ അധിനിവേശത്തെ അംഗീകരിക്കുകയോ അവരുടെ ചുമതലകളെ അഭിസംബോധന ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്‌ റോയ്‌ടേര്‍സ് റിപോര്‍ട്ട് ചെയ്തു.

Related Articles

Back to top button