ErnakulamKeralaLatest

പാലാരിവട്ടത്ത് നടന്നുവന്ന ശാന്തിഗിരി ശാന്തിമഹിമ – ഗുരുമഹിമ സംയുക്ത ക്യാംപ് സമാപിച്ചു.

“Manju”

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരിഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി എറണാകുളം ഉപാശ്രമത്തിൽ നടന്നുവന്നിരുന്ന ശാന്തിമഹിമ – ഗുരുമഹിമ സംയുക്ത ക്യാംപിന് സമാപനമായി. സമാപന പൊതുസമ്മേളനം ഇന്നലെ (14/05/2023 ഞായറാഴ്ച)  ഉച്ചയ്ക്ക് 2.00 മണിക്ക് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി,   ജനനി വിനയ ജ്ഞാന തപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്ന ചടങ്ങില്‍ കുമാരി അമൃത ഗുരുവാണി അവതരിപ്പിച്ചു. കുമാരി അഭിരാമി സ്വാഗതവും അഡ്വ. കെകെ. ചന്ദ്രലേഖ, കുമാരി അഞ്ജനാ സുനിൽ, കുമാരി സച്ചിത അഭയൻ, ജയകൃഷ്ണൻ തുടങ്ങിയവർ അശംസകള്‍ നേര്‍ന്നു.  ജനനി വിനയ ജ്ഞാന തപസ്വിനി ഗുരുവുമായുള്ള തന്റെ അനുഭവം പങ്ക് വെച്ചു. ചടങ്ങിന് സത്യചിത്ത് കൃതജ്ഞത അർപ്പിച്ചു.

ചടങ്ങിന് അനുബന്ധമായി ബാബു ഫിലിപ്പ് നയിച്ച മോട്ടിവേഷൻ ക്ളാസ്സ് ഉണ്ടായിരുന്നു. ജയകൃഷ്ണൻ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരം മൽസരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വിഷയാവതരണത്തിലെ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. കുമാരി മനുരത്നം നയിച്ച ഗുരു ഭക്തിഗാനത്തെ തുടർന്ന് ക്യാംപ് അംഗങ്ങൾക്കായി സംഘടിപ്പിച്ച വിവിധ മൽസരങ്ങളിലെ വിജയികൾക്ക്  ജനനി വിനയ ജ്ഞാന തപസ്വിനി സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങുകൾക്ക് ആശ്രമം അഡ്വൈസറിബോര്‍ഡ് അഡ്വൈസര്‍ (ലാ) അഡ്വ. കെ.സി. സന്തോഷ് കുമാർ, അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) ആർ സതീശൻ, ഏരിയ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.എം. പുഷ്പരാജ്, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിങ്ങ് കമ്മിറ്റി പ്രതിനിധി ഹലിൻ കുമാർ, മാതൃമണ്ഡലം ഗവേണിങ്ങ് കമ്മിറ്റി പ്രതിനിധികളായ അഡ്വ. കെ. ചന്ദ്രലേഖ, വിനീത, ജയഷൈൻ, രാജേശ്വരി, അനൂപ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Back to top button