InternationalLatest

പാകിസ്ഥാനില്‍ ഇല്ലാത്ത സുരക്ഷിതത്വം ഇന്ത്യയിലുണ്ട് ; ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍

“Manju”

സിഡ്നി: പാകിസ്ഥാനിലോ ബംഗ്ളാദേശിലോ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളില്‍ കളിക്കേണ്ട എന്ന തീരുമാനം എടുക്കാന്‍ വളരെ എളുപ്പമാണെങ്കിലും അത്തരമൊരു തീരുമാനം ഇന്ത്യയ്ക്കെതിരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാ‌ജ. ഇന്ന് ലോക ക്രിക്കറ്റ് ഭരിക്കുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാനിലെ പോലുള്ള സമാന അവസ്ഥ ഇന്ത്യയില്‍ ഉണ്ടായാലും പരമ്ബരയില്‍ നിന്നും പിന്മാറുന്നതു പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മടിക്കുമെന്ന് ഖവാജ പറഞ്ഞു. എല്ലാം തീരുമാനിക്കുന്നത് പണമാണെന്നും ഇന്ത്യക്ക് ഇന്ന് അതുള്ളതിനാല്‍ ബി സി സി ഐയെ പിണക്കാന്‍ മറ്റ് ബോര്‍ഡുകള്‍ തയ്യാറാകില്ലെന്ന് ഖവാജ വ്യക്തമാക്കി.
പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയൊരു പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ മുന്‍ താരങ്ങളുടെയടക്കം അഭിപ്രായം. പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ട പരമ്ബരയില്‍ നിന്നും ന്യൂസിലാന്‍ഡ് ടീം പിന്മാറിയതും തൊട്ടുപിറകേ ഇംഗ്ളണ്ടിന്റെ പുരുഷ വനിതാ ടീമുകളുടെ പരമ്പര റദ്ദ് ചെയ്തതും പാകിസ്ഥാന്‍ ക്രിക്കറ്റിനെ വല്ലാതെ ബാധിച്ചിരുന്നു. മറുവശത്ത് ഇന്ത്യ നടത്തുന്ന ഐ പി എല്ലില്‍ കളിക്കാന്‍ ക്രിക്കറ്റര്‍മാര്‍ തയ്യാറാകുന്നതും പാകിസ്ഥാന്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ പാകിസ്ഥാന് നല്‍കാന്‍ കഴിയാത്ത സുരക്ഷിതത്വം ഇന്ത്യക്ക് നല്‍കാന്‍ കഴിയുന്നുണ്ടെന്നും തുടര്‍ച്ചയായി ഇന്ത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുമ്ബോള്‍ പാകിസ്ഥാനില്‍ ആരും കളിക്കാന്‍ തയ്യാറാകാത്തതിനുള്ള കാരണവും അതാണെന്ന് ഖവാജ വ്യക്തമാക്കി.
പാകിസ്ഥാനില്‍ ജനിച്ച്‌ ഓസ്ട്രേലിയയില്‍ വളര്‍ന്ന കായികതാരമാണ് ഖവാജ. ഖവാജയ്ക്ക് അഞ്ച് വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്.

Related Articles

Back to top button