InternationalLatest

അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

“Manju”

ഏപ്രില്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കും.

“ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2022 ഏപ്രില്‍ 2ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും”- ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വെച്ചാണ് നഫ്താലി ബെന്നറ്റിനെ, നരേന്ദ്ര മോദി ക്ഷണിച്ചതെന്നും വിദേശ മാധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കി.

Related Articles

Back to top button