InternationalLatest

ഹെയ്തി പ്രതിസന്ധിയില്‍; അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചു

“Manju”

പോര്‍ട്ടോപ്രിന്‍സ്: പ്രസിഡന്റ് ജൊവനല്‍ മൊയ്‌സിനെ ഒരു സംഘം വീട്ടില്‍ കയറി വെടിവച്ച്‌ കൊന്ന കരീബിയന്‍ രാജ്യമായ ഹെയ്തി കൂടുതല്‍ അസ്ഥിരമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും കാരണം രാജ്യം നേരത്തെ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് സായുധ സംഘം വീട്ടിലെത്തി പ്രസിഡന്റിനെ വധിച്ചത്. വെടിവയ്പില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. അവരെ അമേരിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് ഹെയ്തി ഭരണകൂടം. 20 പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ സംഘമാണ് വെടിവയ്പ്പ് നടത്തിയത്. തുടര്‍ന്ന് പുറത്തുനിന്നിരുന്ന സൈനികര്‍ പ്രദേശം അടച്ചു. ശേഷം നടന്ന വെടിവയ്പ്പില്‍ ചില അക്രമികളെ കൊലപ്പെടുത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊളംബിയന്‍ സംഘമാണ് ആക്രമണം നടത്തിയത് എന്ന നിഗമനത്തിലാണ് ഹെയ്തി അധികൃതര്‍. പ്രസിഡന്റ് മൊയ്‌സ് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമം നടത്തിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം ഒഴിയാന്‍ തയ്യാറായിരുന്നില്ല. ഭരണഘടനയില്‍ ഭേദഗതി വരുത്തി അധികാരത്തില്‍ തുടരാനായിരുന്നു ശ്രമം.
അതിനിടെ ഒരു വര്‍ഷത്തിനിടെ നിരവധി പ്രധാനമന്ത്രിമാര്‍ ഹെയ്തിയില്‍ ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് തീരുമാനം.അമേരിക്കയുടെ എഫ്ബിഐ സംഘം ഹെയ്തിയിലെത്തി അന്വേഷണം നടത്തുമെന്ന് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു. നിലവില്‍ സൈനിക സഹായം നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു.

Related Articles

Back to top button