LatestWayanad

വയനാട്ടില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്ക് നേരെ കടുവയുടെ ആക്രമണം

“Manju”
വയനാട്: പുല്‍പ്പള്ളി കൊളവളളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചര്‍ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന വിവരം നാട്ടുകാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഞ്ചര്‍ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍വച്ചാണ് ഫോറസ്റ്റ് റേഞ്ചര്‍ക്ക് നേരെ കടുവയുടെ ആക്രമണുണ്ടായത്. ഇദ്ദേഹത്തെ ഉടനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പരിക്ക് അതീവ ഗുരതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കടുവ ആക്രമിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button