LatestThiruvananthapuram

കുട്ടികളുടെ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വര്‍ധിക്കുന്നതായി പോലീസിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്.

2019-ല്‍ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍, 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ് . 2020-ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍കുട്ടികളും, 169 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും . 2021 ആയപ്പോള്‍ ആതമഹത്യ നിരക്ക് 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും.

കോവിഡ് കാലത്ത് കുട്ടികള്‍ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. പുറത്തേക്ക് പോകാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങള്‍ അതുവഴി വീട്ടുകാരുമായുള്ള ത‍ര്‍ക്കം എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതല്‍. പരീക്ഷ തോല്‍വി , ഓണ്‍ ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍.

Related Articles

Back to top button