KeralaLatest

ശാന്തിഗിരി കരുണ ബേബി ക്രഷ് പ്രവർത്തനമാരംഭിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി കരുണ ബേബി ക്രഷിന്റെ പ്രവർത്തനം ഇന്നുമുതല്‍ പുനരാംരംഭിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി തിരിതെളിയിച്ചു. ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ അഡ്വൈസര്‍ ഡോ. ബി. ഉഷാകുമാരി, ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ. പി.എ. ഹേമലത, ശാന്തിഗിരി മാതൃമണ്ഡലം സീനിയർ കണ്‍വീനര്‍ ഓമന എസ്., ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) കോസല വി.കെ. എന്നിവരെക്കൂടാതെ കുട്ടികളോടൊപ്പം രക്ഷകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു. രണ്ട് വയസ് മുതൽ മൂന്നര വയസ് വരെയുള്ള കുരുന്നു കളെ ക്രഷിൽ ചേർക്കാവുന്നതാണ്. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയോടൊപ്പം വേണ്ട ധാർമ്മിക മൂല്യങ്ങളും ബേബി ക്രഷിൽ പരിചയപ്പെടുത്താറുണ്ട്. അഡ്മിഷൻ തുടരുന്നു.

Related Articles

Back to top button