Kerala

കോട്ടയം 400കെ വി ജിഐ എസ് സബ്‌സ്റ്റേഷൻ നിർമാണോത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു

“Manju”

കെ എസ് ഇ ബി നടപ്പാക്കുന്ന ട്രാൻസ്‍ഗ്രിഡ് പദ്ധതി കേരളത്തിന്റെ ആഭ്യന്തര പ്രസരണ ശേഷി ഇരട്ടിയാക്കുക ലക്ഷ്യമാക്കിയുള്ളതാണെന്നും രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പിന്നിട്ടു രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു.
കോട്ടയം 400കെ വി ജിഐ എസ് സബ്‌സ്റ്റേഷൻ നിർമാണോത്ഘാടനം ഉൾപ്പടെ കെ എസ് ഇ ബി യുടെ പത്തു പദ്ധതികളുടെ ഉത്ഘാടനം ഓൺലൈൻ ആയി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണം നടത്തിയ സംസ്ഥാനമാണെന്നും വൈദ്യുതി മേഖലയിൽ നമ്മൾ നേടിയ പുരോഗതി കൂട്ടായ്മയുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ മുഴുവൻ സമയവും വൈദ്യുതി നൽകുന്ന കേരളത്തിലെ വൈദ്യുതി മേഖലയുടെ പുരോഗതി എടുത്തു പറയേണ്ട കാര്യമമാണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അധ്യക്ഷനായിരുന്നു.
ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായി നൽകുന്നതിനുള്ള നിരവധി പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഈ ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം നാലായിരത്തി മുന്നോറോളം പേർക്ക് കെ എസ് ഇ ബിയിൽ തൊഴിൽ നൽകുവാൻ സാധിച്ചതായി വൈദ്യുതി മന്ത്രി പറഞ്ഞു.
കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഊർജ്ജ വകുപ്പ് സെക്രട്ടറി ഡോക്ടർ ദിനേശ് അറോറ, കെ എസ് ഇ ബി ഡയറക്ടർമാരായ ഡോക്ടർ വി ശിവദാസൻ, ശ്രീ പി കുമാരൻ, ഡോക്ടർ പി രാജൻ, ശ്രീ ബിബിൻ ജോസഫ്, ശ്രീമതി മിനി പി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
അതാതു സ്ഥലങ്ങളിൽ എം പിമാർ എം എൽ എ മാർ, തൃതല പഞ്ചായത്ത് പ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ, കെ എസ് ഇ ബി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
കോട്ടയം 400 കെ വി ജി ഐ എസ് സബ്‌സ്റ്റേഷൻ, മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷന് പുതിയ കെട്ടിടം, ഷോര്ണ്ണൂർ സബ് റീജിയണൽ സ്റ്റോറിന് പുതിയ കെട്ടിടം, നല്ലൊമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് പുതിയ കെട്ടിടം എന്നിവയുടെ നിർമാണം, തിരുവല്ല 110കെ വി സബ്‌സ്റ്റേഷൻ, അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷന് പുതിയ കെട്ടിടം, ബീമനടി ഇലക്ട്രിക്കൽ സെക്ഷന് പുതിയ കെട്ടിടം, വെളിയം ഇലക്ട്രിക്കൽ സെക്ഷന് പുതിയ കെട്ടിടം എന്നീ പദ്ധതികളുടെ ഉത്ഘാടനം, പുതുതായി ആരംഭിക്കുന്ന നെടുംകണ്ടം ട്രാൻസ്‌മിഷൻ ഡിവിഷൻ, ലക്കിടി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവയുടെ ഉത്ഘടനമാണ് മുഖ്യമന്ത്രി ഇന്നു നിർവഹിച്ചത്.

Related Articles

Back to top button