Latest

പശ്ചിമബംഗാളില്‍ തെരുവുനായകള്‍ ചത്തു വീഴുന്നു

“Manju”

ബിഷ്ണുപുര്‍: പശ്ചിമബംഗാളിലെ ബിഷ്ണുപുര്‍ നഗരത്തില്‍ മൂന്ന് ദിവസത്തിനിടെ ചത്തുവീണത് ഇരുനൂറോളം തെരുവുനായകള്‍. നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും മൂന്ന് ദിവസങ്ങളായി അനേകം തെരുവുനായകളുടെ ശവശരീരങ്ങള്‍ കണ്ടെത്തിയതോടെ മനുഷ്യരിലേക്ക് പകരുന്ന പുതിയ തരം വൈറസ് ആണോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ചൊവ്വാഴ്ച 60 നായകളെ ചത്തനിലയില്‍ കണ്ടെത്തി. ബുധനാഴ്ച 97 നായകളെയും വ്യാഴാഴ്ച 45 നായകളെയുമാണ് ജീവനറ്റ നിലയില്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട് ജനങ്ങള്‍ അധികൃതരെ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി നായകളുടെ ശരീര സാമ്ബിളുകള്‍ ശേഖരിച്ച്‌ കൊല്‍ക്കത്തയിലേക്ക് പരിശോധനയ്ക്കായി അയച്ചു.വയറിളക്കം, ഛര്‍ദി, വായില്‍ നിന്നും രക്തം വരിക തുടങ്ങിയ ലക്ഷണങ്ങളാണ് നായകള്‍ പ്രകടിപ്പിക്കുന്നത്. കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിക്കുമ്ബോള്‍ നായകളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അതായിരിക്കാം നായകളുടെ മരണകാരണമെന്നും ബിഷ്ണുപുര്‍ മൃഗാശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറായ മൃണാല്‍ കാന്തി ഡേ അഭിപ്രായപ്പെട്ടു. ശേഖരിച്ച സാമ്ബിളുകളുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കു.

മൃഗങ്ങളില്‍ നിന്നും പടര്‍ന്നു പിടിക്കുന്ന എന്തെങ്കിലും പകര്‍ച്ചവ്യാധിയാകുമോ ഇതെന്ന ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഇത്തരം അണുബാധ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബിഷ്ണുപുര്‍ മുനിസിപാലിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് നായകളുടെ ശവശരീരങ്ങള്‍ സംസ്കരിക്കുന്നത്.

Related Articles

Back to top button