IndiaLatest

ഈ കാര്‍ഡ് കൈയിലുള്ളവര്‍ക്ക് 50 ലിറ്റര്‍ ഇന്ധനം സൗജന്യം

“Manju”

വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില ഇന്ത്യയിലുടനീളം ആളുകള്‍ക്കിടയില്‍ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില 100 കടന്നു. ഇതിനിടെയാണ് എച്ച്‌ ഡി എഫ് സി ബാങ്ക് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് 50 ലിറ്റര്‍ വരെ ഇന്ധനം സൗജന്യമായി വാങ്ങാം. ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളിലെ ബില്‍ പേയ്മെന്റുകള്‍, പലചരക്ക് ഷോപ്പിംഗ്, മറ്റ് യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ എന്നിവ നടത്തുന്നവര്‍ക്ക് ഇന്ധന പോയിന്റുകള്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം 50 ലിറ്റര്‍ വരെ സൗജന്യ ഇന്ധനം നേടാന്‍ കഴിയും. എച്ച്‌ ഡി എഫ് സി ഐഒസിഎല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രധാന നേട്ടങ്ങള്‍:

കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ മൊത്തം ചെലവിന്റെ 5 ശതമാനം ഐ ഒ സി എല്‍ കാര്‍ഡ് ഉപയോഗിച്ച്‌ നേടാന്‍ കഴിയും. ആദ്യ ആറുമാസത്തേക്ക് പ്രതിമാസം പരമാവധി 250 ഇന്ധന പോയിന്റുകള്‍ വരെ ലഭിക്കും. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക് പരമാവധി 150 ഇന്ധന പോയിന്റുകള്‍ പ്രതിമാസം ലഭിക്കും. പലചരക്ക് ഷോപ്പിംഗ്, ബില്‍ പേയ്മെന്റുകള്‍ എന്നിവ നടത്തുന്നത് വഴി കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം ഇന്ധന പോയിന്റുകളും ലഭിക്കും. ഓരോ വിഭാഗത്തിലും പ്രതിമാസം പരമാവധി 100 ഇന്ധന പോയിന്‍റുകള്‍ വരെ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ് ലഭിക്കുന്നതാണ്.

ഇന്ത്യന്‍ ഓയില്‍ എച്ച്‌ ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ അംഗത്വ, പുതുക്കല്‍ ഫീസ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അംഗത്വ ഫീസ് 500 രൂപയും നികുതിയും ആണ്. അംഗത്വ പുതുക്കല്‍ ഫീസും ഇതിന് സമാനമാണ്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ഡ് ഉപയോഗിച്ച്‌ കാര്‍ഡ് ഉടമ 50,000 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുകയാണെങ്കില്‍ പുതുക്കല്‍ ചാര്‍ജ് ഒഴിവാക്കപ്പെടും.

21 നും 60 നും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിക്കും (നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ 65) ഈ കാര്‍ഡിന് അര്‍ഹതയുണ്ട്. അപേക്ഷകന് കുറഞ്ഞത് 12,000 രൂപ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. സ്വയം തൊഴില്‍ അപേക്ഷകന്റെ കാര്യത്തില്‍, പ്രതിവര്‍ഷം 2 ലക്ഷത്തില്‍ കൂടുതല്‍ വരുമാനത്തിന് നികുതി റിട്ടേണ്‍ നല്‍കുന്നവരായിരിക്കണം. എച്ച്‌ ഡി എഫ് സി, ഐ ഒ സി എല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന്, ഒരാള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ഓഫ് ലൈന്‍ ആപ്ലിക്കേഷനായി അടുത്തുള്ള ശാഖയില്‍ പോകാം. രാജ്യത്തെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഓയില്‍ ഇന്ധന ഔട്ട്ലെറ്റുകളില്‍ നിന്നും കാര്‍ഡ് ലഭിക്കും.

Related Articles

Back to top button