IndiaLatest

ദേശീയ ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ദേശീയ ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

മാറ്റങ്ങള്‍ കൊണ്ടുവരുന്നവരാണ് പെണ്‍കുട്ടികള്‍. രാജ്യത്തെ എല്ലാ പെണ്‍കുട്ടികളുടെയും അജയ്യമായ ആത്മാവിനെയും നേട്ടങ്ങളെയും ആദരിക്കുന്നു. എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും അവർ ഉന്നതിയിലേക്ക് നയിക്കുന്നു. പെണ്‍കുട്ടികള്‍ മാറ്റത്തിന്റെ നിർമ്മാതാക്കളാണ്. രാജ്യത്തെ ഓരോ പെണ്‍കുട്ടികള്‍ക്കും പഠിക്കാനും വളരാനും ശാക്തീകരിക്കാനും അവസരം നല്‍കുന്ന രാഷ്‌ട്രം കെട്ടിപ്പടുക്കാനാണ് സർക്കാർ എന്നും ശ്രമിക്കുന്നത്പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

പെണ്‍കുട്ടികളെ ഉന്നതിയിലേക്ക് നയിക്കുക, അംഗീകരിക്കുക, ആദരിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ബാലികാ ദിനം ആചരിക്കുന്നത്. 2008 മുതലാണ് ബാലികാ ദിനം ആചരിക്കാൻ തുടങ്ങിയത്. പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെ കുറച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു.

Related Articles

Back to top button