InternationalLatest

സൗദിയില്‍ പുതിയ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്

“Manju”

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പുതുതായി 133 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ നൂറില്‍ താഴെയായിരുന്നു രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളിലായി നൂറിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ചികിത്സയിലിരുന്ന 171 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 749730 ഉം രോഗമുക്തരുടെ എണ്ണം 732284 ഉം ആയി. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 9030 ആയി. നിലവില്‍ 8416 പേര്‍ രോഗം ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ഇവരില്‍ 184 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദിലാണ് ഏറ്റവുമധികം രോഗം (30)​ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജിദ്ദയില്‍ ഇരുപതും മദീനയില്‍ പതിമൂന്നും മക്കയില്‍ പത്തും ത്വാഇഫിലും ദമാമിലും ഏഴ് വീതവും അബഹയില്‍ ആറുമാണ് കേസുകള്‍.

Related Articles

Back to top button