LatestThiruvananthapuram

ട്രാഫിക്‌ പൊലീസുകാര്‍ക്ക് സ്നേഹനീര്

“Manju”

കോവളം : വേനല്‍ച്ചൂട് സഹിച്ച്‌ കൃത്യനിര്‍വഹണം നടത്തുന്ന ട്രാഫിക്‌ പൊലീസുകാര്‍ക്ക് കുടിനീരുമായി സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ എം അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റി. ‘സ്നേഹനീ‍ര്‍’ എന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിന് കുപ്പിവെള്ളം നല്‍കി ഉദ്ഘാടനം ചെയ്തു.

5000 കുപ്പിവെള്ളം ട്രാഫിക് പൊലീസുകാര്‍ക്കായി വിതരണം ചെയ്തു. പൊലീസ് എയ്ഡ് പോസ്റ്റുകളില്‍ വാട്ടര്‍ കോര്‍ണറുകളും സ്ഥാപിച്ചു. അസിസ്റ്റന്റ് കമീഷണര്‍മാരായ അരുണ്‍ രാജ്, സുരേഷ്ബാബു, ചാരിറ്റബിള്‍ പ്രസിഡന്റും സിപിഐഎം കോവളം ഏരിയ സെക്രട്ടറിയുമായ പി എസ് ഹരികുമാര്‍, എസ് അജിത്ത്, വി എന്‍ വിനോദ് കുമാര്‍, ബിജു, ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button