KeralaLatest

തിരിച്ചുവരവിനെക്കുറിച്ച്‌ മേജര്‍ രവി

“Manju”

മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സംവിധായകനും നടനുമായ മേജര്‍ രവി ക്യാമറയ്ക്ക് മുന്നിലേക്ക്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. ‘എന്റെ പ്രിയപ്പെട്ടവരേ,ഞാന്‍ വീണ്ടും മടങ്ങിയെത്തി ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി…പോസ്റ്റ് ട്രീറ്റ്‌മെന്റിന് ശേഷം ഒരു എയര്‍ലൈന്‍ അക്കാദമിക്ക് വേണ്ടിയുള്ള ഫസ്റ്റ് ഷൂട്ട്. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’- മേജര്‍ രവി കുറിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെയാണ് മേജര്‍ രവി അഭിനയലോകത്ത് എത്തുന്നത്. ഒരു താത്വിക അവലോകനം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Related Articles

Back to top button