LatestThiruvananthapuram

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫോട്ടോ പ്രദര്‍ശനം

“Manju”

തിരുവനന്തപുരം ;രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലെ അപൂര്‍വ ചിത്രങ്ങളും പോസ്റ്ററുകളുടെ വീണ്ടെടുത്ത കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായ ചിത്രങ്ങളും ചലച്ചിത്ര പ്രതിഭകളുടെ അപൂര്‍വ സംഗമങ്ങളും അടയാളപ്പെടുത്തുന്ന ശിവന്റെ ഫോട്ടോ പ്രദര്‍ശനം മുന്‍ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു.

രാജഭരണകാലം മുതല്‍ ജനാധിപത്യത്തിന്റെ മാറ്റം വരെ ചിത്രീകരിച്ച ശിവന്റെ 150 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, പട്ടം താണുപിള്ള, ഇഎംഎസ്, തോപ്പില്‍ഭാസി, സത്യന്‍, ഹിന്ദി താരം രാജ് കപൂര്‍, ബഹദൂര്‍, ശങ്കരന്‍ നായര്‍, സലില്‍ ചൗധരി, പ്രേം നസീര്‍, വൈക്കം മുഹമ്മദ് ബഷീര്‍ കേശവദേവ് തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക ചലച്ചിത്ര മേഖലകളിലെ പ്രതിഭകളുടെ ജീവിത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ വിഷ്വല്‍ ഡിസൈനിംഗ് ആര്‍ട്ടിസ്റ്റായിരുന്ന അനൂപ് രാമകൃഷ്ണന്റെ സ്മരണയ്ക്കായി കലക്ടീവ് ട്രിബ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ടൈറ്റിലോഗ്രഫി സാങ്കേതികവിദ്യയുടെ ഉപയോഗം സിനിമയില്‍ എത്തുന്നതിനും 70 വര്‍ഷം മുമ്പ് ഉള്ള സിനിമയിലെ എഴുത്തുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ശിവന്റെ ജീവിതം പ്രമേയമാക്കി മകന്‍ സന്തോഷ് ശിവന്‍ നിര്‍മിച്ച ഡോക്യുമെന്ററിയും പ്രദര്‍ശനത്തോടൊപ്പമുണ്ട്. കലാ സംവിധായകന്‍ റോയ് പി തോമസും, ശങ്കര്‍ രാമൃഷ്ണനും ചേര്‍ന്നാണ് പ്രദര്‍ശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button