IndiaLatest

സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

“Manju”

മുംബൈ; സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയ്‌സ്, തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 25,000 പേര്‍ക്ക് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ പറഞ്ഞു.ആദ്യഗഡുവായി 1,500 രൂപ വീതം നല്‍കുമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു.

മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച്‌ മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കാനും സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button