KeralaLatest

ഇളയ ദളപതിക്ക് പിന്നാലെ ദളപതിയും തലസ്ഥാനത്ത്

“Manju”

തിരുവനന്തപുരം: തമിഴ്‌നടന്‍ രജനീകാന്തും തിരുവനന്തപുരത്ത് എത്തി. വിജയ് എത്തിയതിന് പിന്നാലെയാണ് രജനീകാന്തും തലസ്ഥാനത്ത് എത്തിയത്. ഇന്നു മുതല്‍ സിനിമാ ചിത്രീകരണത്തില്‍ സജീവമാകും. ടി.കെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കാനായാണ് രജനി എത്തുന്നത്. വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ഒക്ടോബറില്‍ ഈ സിനിമയുടെ 10 ദിവസത്തെ ഷൂട്ടിംഗിനായി രജനീകാന്ത് വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തും എത്തിയിരുന്നു. വിജയ് താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ് രജനീകാന്തും താമസിക്കുക.

Related Articles

Back to top button