IndiaLatest

നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച്‌ സോണിയ

“Manju”

അഹമ്മദാബാദ്; ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഇക്കുറി അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് സ്വതന്ത്ര എം എല്‍ എയായ സന്യം ലോധയുടെ വെളിപ്പെടുത്തല്‍. 10 കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി മറുകണ്ടം ചാടിക്കുമെന്നായിരുന്നു ലോധി ആരോപിച്ചത്. ഇതോടെ ഗുജറാത്തിലെ നേതാക്കളെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് താക്കൂര്‍, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ, മുന്‍ ജിപിസിസി പ്രസിഡന്റ് അര്‍ജുന്‍ മോദ്‌വാദിയ തുടങ്ങിയ നേതാക്കളാണ് ദില്ലിയില്‍ എത്തിയിരിക്കുന്നത്.

Related Articles

Back to top button