IndiaLatest

വിവാഹ പന്തലില്‍ തീപ്പിടിത്തം

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിവാഹ പന്തലില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി രോഹിണിയിലെ കല്യാണ പന്തലിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്.ആകാശത്ത് വലിയ തോതില്‍ കറുത്ത പുക പടര്‍ന്നതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 12 അഗ്‌നിശമനാ യൂനിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ട്. തീപ്പിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശക്തമായ കാറ്റില്‍ മരവും വസ്ത്രങ്ങളും കൊണ്ട് നിര്‍മിച്ച പന്തലിന് വളരെ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റതായും ഇയാള്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കിയതായും പോലിസ് അറിയിച്ചു.

Related Articles

Back to top button