KeralaLatest

ജി. അരുണിന് കേരളീയ മാധ്യമ പുരസ്‌കാരം

“Manju”

തിരുവനന്തപുരം: കേരള പിറവിയോടനുബന്ധിച്ച് കേരളാ സാംസ്കരിക പരിഷത്തിന്റ കേരളീയം മാധ്യമ പുരസ്‌കാരം മംഗളം തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ ജി അരുണിന്. കലാ-സാംസ്കാരിക-മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വങ്ങൾക്ക് ആണ് കേരളീയം പുരസ്കാരം നൽകി ആദരിക്കുന്നത്.
മാധ്യമ രംഗത്ത് ജോണി ലൂക്കോസ് (മനോരമ ന്യൂസ്), റഷീദ് ആനപ്പുറം (ദേശാഭിമാനി), കോവളം സതീഷ് കുമാർ (കേരള കൗമുദി), ശിവാ കൈലാസ് (ജന്മഭൂമി), അനൂപ് (ഫോട്ടോഗ്രാഫർ ജന്മഭൂമി) എന്നിവർക്കും സാംസ്കാരിക രംഗത്ത് ജി.വി. ഹരി, അനിൽ തോമസ്, മുഹമ്മദ് ആസിഫ്, ശ്രീജിത്ത് റ്റി.കെ. അസീം എന്നിവർക്കും കലാ രംഗത്ത് അപർണ്ണാ മുരളീകൃഷ്ണൻ, ഹരികുമാർ വി.പി, അജയൻ പേയാട്, ഗിരീഷ് കെ. നായർ, സജീം എന്നിവർക്കുമാണ് മറ്റു പുരസ്കാരം.
കാര്യവട്ടം ശ്രീകണ്ഠൻ നായർ ചെയർമാനും കുന്നത്തൂർ ജി. പ്രകാശ് സെകട്ടറിയുമായ ജൂറി കന്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കേരളപിറവി ദിനമായ നവംബർ 1 വൈകുംന്നേരം 6 മണിക്ക് ഭാരത് ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിൻ പുരസ്കാര സമർപ്പണം നടത്തുകയും പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്തും ജില്ലാ പ്രസിഡന്റ് പൂവച്ചൽ സുധീറും അറിയിച്ചു.

Related Articles

Back to top button