Latest

താലിബാന് മുന്നറിയിപ്പുമായി അമേരിക്ക

“Manju”

വാഷിംഗ്ടൺ: സ്ത്രീകളേയും പെൺകുട്ടികളേയും അടച്ചിടുന്ന കിരാത നടപടി താലിബാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. മനുഷ്യാവകാശ വിഷയങ്ങളിൽ അന്താരാഷ്‌ട്ര സമ്മർദ്ദമുണ്ടായ ശേഷം ധാരണയിലെത്തിയ താലിബാൻ അതിന് വിരുദ്ധമായാണ് പെൺകുട്ടി കളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതെന്ന് അമേരിക്കൻ വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കൻ വിമർശിച്ചു. എത്രയും വേഗം ജനങ്ങളുടെ പൗരാവകാശവും മാനുഷികാവകാശവും പുന:സ്ഥാപിക്കണെന്ന മുന്നറിയിപ്പും ബ്ലിങ്കൻ നൽകി.

‘വിദ്യാഭ്യാസം ഏതൊരു വ്യക്തിയുടേയും മൗലികമായ അവകാശമാണ്. എന്നാൽ താലിബാൻ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദ്ദാനങ്ങളും ലംഘിച്ചിരിക്കുന്നു. സ്ത്രീകളുടേയും പെൺകുട്ടി കളുടേയും എല്ലാ അവകാശങ്ങളും നിഷേധിച്ചിരിക്കുകയാണ്. ഹയർസെക്കന്ററി വിദ്യാ ഭ്യാസം നടത്തിക്കൊണ്ടിരുന്ന പെൺകുട്ടികളെയടക്കം ഒരു സുപ്രഭാതത്തിൽ ഭീഷണി പ്പെടുത്തി വീടുകളിലേക്ക് പറഞ്ഞുവിട്ടതിന് താലിബാൻ ലോകത്തോട് മാപ്പുപറയണം. അമേരിക്ക എന്നും അഫ്ഗാനിലെ സാധാരണകുടുംബങ്ങൾക്കൊപ്പമുണ്ട്.’ ബ്ലിങ്കൻ പറഞ്ഞു.

താലിബാൻ അധികാരം പിടിച്ച സമയത്ത് ജനങ്ങളോട് പറഞ്ഞതൊന്നും നടപ്പാക്കിയിട്ടില്ല. ഈ മലക്കംമറിച്ചിൽ അഫ്ഗാൻ ജനതയോടുള്ള കടുത്ത വഞ്ചനയാണ്. അഫ്ഗാനിലെ സാമ്പത്തിക തകർച്ചയ്‌ക്കും ആരോഗ്യ രംഗത്തെ പ്രതിസന്ധിയ്‌ക്കും കാരണം താലിബാന്റെ ഇസ്ലാമിക നിയമങ്ങളും ഭീകരതയുമാണെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.

Related Articles

Back to top button