KannurKeralaLatest

കണ്ണൂരിലെ ‘ഉരുളി കള്ളന്‍’ പിടിയില്‍

“Manju”

കണ്ണൂര്‍ : നഗരങ്ങളില്‍ പോയി അടിപൊളിയായി ജീവിക്കാന്‍ വിവാഹം, ഗൃഹപ്രവേശനം മറ്റു പൊതു പരിപാടികള്‍ ആഘോഷങ്ങള്‍ എന്നിവയ്ക്കു വാടക സാധനങ്ങള്‍ ലഭിക്കുന്ന ഹയര്‍ ഗുഡ്സ് സ്ഥാപനങ്ങളില്‍ നിന്ന് ഉരുളികള്‍ വാടകക്ക് വാങ്ങി തിരിച്ചുനല്‍കാതെ മറിച്ചുവിറ്റ് പോന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിക്കൂര്‍ പൊലിസ് സറ്റേഷന്‍ പരിധിയിലെ കോളാട്ടെ ഡയമണ്ട്സ് ഗ്രൗണ്ടിന്നടുത്ത പരത്താന്‍ കണ്ടി വിട്ടില്‍ രോഹിത്തിനെ (22)യാണ് കണ്ണൂര്‍ ടൗണ്‍ സി. ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷങ്ങള്‍ വിലവരുന്ന ഉരുളികള്‍ അടിച്ചുമാറ്റി മുങ്ങുന്ന ഈ ഉരുളിക്കള്ളനെ തേടി പരക്കം പായുകയായിരുന്നു പോലീസുകാര്‍ . കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നല്ലേ…, എന്നാല്‍ ഈ ഉരുളിക്കായി എവിടെ തപ്പണം എന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു കണ്ണൂര്‍ പൊലീസ്.
കണ്ണൂര്‍ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ ഹയര്‍ ഗുഡ്സ് കടകളില്‍ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളി കളും ചട്ടുകങ്ങളും വാങ്ങി ചതി ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കാറിലെത്തി പ്രസവ മരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹ സല്‍ക്കാരത്തിനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഇയാള്‍ ഉരുളികള്‍ വാഹനത്തില്‍ കൊണ്ടുപോയിരുന്നത്.
എന്നാല്‍ ഉരുളികള്‍ തിരിച്ചുനല്‍കാന്‍ വൈകുമ്ബോള്‍ കടയുടമകള്‍ നേരത്തെ നല്‍കിയ ഫോണ്‍ നമ്ബറും തിരിച്ചറിയല്‍ കാര്‍ഡ് രേഖകളിലെ പേരും സ്ഥലവുമൊക്കെ അന്വേഷിക്കുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ കാര്യം മനസ്സിലാവുന്നത്.റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കു ദിജില്‍ സൂരജ് എന്ന വ്യാജ പേരില്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പടക്കം നല്‍കിയാണ് യുവാവ് ഉരുളി വാടകയ്ക്കെടുക്കുന്നത്. അത്തരത്തില്‍ തട്ടിപ്പില്‍ കുടുങ്ങിയവര്‍ പ്രതികള്‍ വന്നകാറിന്‍്റെ നമ്ബര്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടാനായത്.
ഇത്തരത്തില്‍ കൈക്കലാക്കിയ എട്ടുഉരുളികള്‍ ചക്കരക്കല്‍, കാട്ടാമ്ബള്ളി, മയ്യില്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികള്‍ ഒന്നര ലക്ഷം രൂപക്കാണത്രെ പ്രതി ആക്രിക്കടകളില്‍ വിറ്റത് ബംഗളുരു, മംഗളൂരു എന്നിവിടങ്ങളില്‍ പോയി ആര്‍ഭാട ജീവിതത്തിന് പണം ചിലവാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പലയിലാകുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി കണ്ണൂരില്‍ ഏറെ ചര്‍ച്ചയായ കേസായി രുന്നു ഉരുളി കള്ളന്റേത്. കണ്ണൂര്‍ നഗരത്തിലെ തളാപ്പിലെ ഹയര്‍ ഗുഡ്സ് കടയില്‍ നിന്നും ഉരുളി മോഷണം പോയെന്ന കടയുടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.ഇതോടെയാണ് മറ്റിടങ്ങളില്‍ നിന്നും ഉരുളി മോഷണം പോയതായി വ്യക്തമായത്.അതേസമയം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button