IndiaKeralaLatest

പ്രധാനമന്ത്രിയെ വിമതര്‍ പുറത്താക്കി

“Manju”

കാഠ്മണ്ഡു: നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ്മര ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതര്‍ പുറത്താക്കി. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ് ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നാലെ ഒലിയുടെ പാര്‍ട്ടി മെമ്ബര്ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാഗം അറിയിച്ചു. വിമത വിഭാഗത്തിന്റെ വക്താവ് നാരായണ്‍ കാജി ശ്രേഷ്തയാണ് ഒലിയെ പാര്‍ട്ടി മെമ്ബര്‍ഷിപ്പില്‍ നിന്നും നീക്കം ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.
‘ഇന്ന് നടന്ന സെണ്ട്രല്‍ കമ്മറ്റി യോഗത്തില്‍ കെപി ശര്‍മ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം ഇനി അംഗമല്ല. ഭരണഘടനയെ ലംഘിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു കത്ത് നല്‍കിയിരുന്നതാണ്. ഞങ്ങള്‍ ഒരുപാട് കാത്തു. പക്ഷേ, അദ്ദേഹം മറുപടി നല്‍കിയില്ല.’- ശ്രേഷ്ത പറഞ്ഞു.

Related Articles

Back to top button