IndiaLatest

പരാജയ കാരണം പുറത്ത് വിട്ട് ഇസ്രൊ

“Manju”

ബെംഗളൂരു: ജിഎസ്‌എല്‍വി എഫ് 10 ദൗത്യം പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കി ഐഎസ്‌ആര്‍ഒയുടെ പരാജയ പഠന സമിതി റിപ്പോര്‍ട്ട്.വിക്ഷേപണ വാഹനത്തിന്‍റെ ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.ശ്രീഹരിക്കോട്ടയില്‍ നിന്ന് 2021 ആഗസ്റ്റ് 12നാണ് ഇഒഎസ് 03 എന്ന അത്യാധുനിക ഭൗമനനിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്‌എല്‍വി എഫ് 10 വിക്ഷേപിച്ചത്. വിക്ഷേപണം പരാജയപ്പെടുകയും ഉപഗ്രഹം നഷ്ടമാവുകയും ചെയ്തത് ഐഎസ്‌ആര്‍ഒയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് 297-ാം സെക്കന്‍ഡിലാണ് ക്രയോജനിക് ഘട്ടത്തില്‍ സാങ്കേതിക പ്രശ്നമുണ്ടായത്. 307-ാം സെക്കന്‍ഡില്‍ റോക്കറ്റിലെ കമ്ബ്യൂട്ടര്‍ ദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.പരാജയത്തിന് പിന്നാലെ തന്നെ ദേശീയ തല പരാജയ പഠന സമിതി രൂപീകരിച്ചിരുന്നു.

Related Articles

Back to top button