IndiaKeralaLatest

191.99 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം

“Manju”

ന്യുഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും 191.99 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മേയ് 16 മുതല്ലാണ് വിതരണം. 31നകം ഇവയുടെ വിതരണം പൂര്‍ത്തിയാക്കും. 162.5 ലക്ഷം ഡോസ് കോവിഷീല്‍ഡും 29.49 ലക്ഷം ഡോസ് കോവാക്‌സിനുമാണ് നല്‍കുക. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്ന വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
രാജ്യത്ത് ഇതുവരെ 17,92,98,584 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്‌നിക്V ഇന്നു മുതല്‍ വിതരണം ആരംഭിച്ചു. കസ്റ്റം ഫാര്‍മ സര്‍വീസസ് ഗ്ലോബല്‍ ഡയറക്ടര്‍ ദീപക് സപ്രയാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചത്.
അതേസമയം, വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ആഗോള തലത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത് ചെയ്യണം. ഓരോ സംസ്ഥാനങ്ങളും നേരിട്ട് ടെന്‍ഡറില്‍ ഏര്‍പ്പെട്ടാല്‍ അത് വലിയ മത്സരത്തിലേക്കും വിലപേശലിലേക്കും പോകും. ഓരോ സംസ്ഥാനങ്ങളോടും കമ്ബനികള്‍ വ്യത്യസ്ത വില ഈടാക്കുമെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 30 ഓളം കമ്പനികള്‍ ഇവിടെയുണ്ട്. ഇവിടെയുത്പാദിപ്പിച്ച വാക്‌സിന്‍ പുറത്തേക്ക് അയച്ച ശേഷം പുറമേ നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യുകയാണ് രാജ്യമിപ്പോള്‍. ഇത് വളരെ വിചിത്രമായിരിക്കുന്നു. വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിന്‍ കേന്ദ്രങ്ങളും അടയ്‌ക്കേണ്ടിവന്നു. ഭാരത് ബയോടെകിന്റെ ഫോര്‍മുല മറ്റ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും കൂടി നല്‍കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
വാക്‌സിനുകളുടെ വില കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അത് ഡോസിന് 150 രുപയില്‍ കൂടരുതെന്നും ഡല്‍ഹി ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button